കാറിനുള്ളില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍

ചൊവ്വ, 29 ജനുവരി 2013 (12:12 IST)
PRO
PRO
കാസര്‍കോട് മായിപ്പാടിയില്‍ കാറിനുള്ളില്‍ യുവതിയുടെയും യുവാവിന്റെയും മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് റോഡരികില്‍ മാരുതി ആള്‍ട്ടോ കാര്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ കാറിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് അകത്ത്‌ മൃതദേഹങ്ങള്‍ കണ്ടത്‌. കാറിന്റെ ഗ്യാസ്‌ ടാങ്കില്‍ ചോര്‍ച്ചയും കണ്ടെത്തിയത്. ഡീസല്‍ ടാങ്ക്‌ തുറന്ന നിലയിലായിരുന്നു.

മെറൂണ്‍ നിറത്തിലുള്ള ആള്‍ട്ടോ കാറില്‍ നിന്ന് കണ്ടെത്തിയ ആര്‍സി ബുക്കില്‍ മധൂര്‍ കുഡ്ലുവിലെ സോണിക്കുട്ടിയുടെ വിലാസമാണുള്ളതെന്നു പൊലീസ്‌ അറിയിച്ചു. സണ്‍ഗ്ലാസ്‌ ഒട്ടിച്ച കാര്‍ പൊലീസ്‌ തുറന്നു പരിശോധന നടത്തി.

വെബ്ദുനിയ വായിക്കുക