റെയില്‍വേ സ്റ്റേഷന് സമീപത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആറളം സ്വദേശി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് അനീഷ് അസ്മാബിയെ കൊലപ്പെടുത്തിയത്.
ജൂണ്‍ 23നാണ് അസ്മാബിയെ അനീഷ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നഗരത്തിലെ വ്യത്യസ്ത ഹോട്ടലുകളായി താമസിച്ചിരുന്ന അനീഷ് അസാമാബിയുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം ഒളിവില്‍ പോയി. ബത്തേരി, മംഗളുരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്തത്.