കളമശ്ശേരി ഭൂമി തട്ടിപ്പ്: വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍
വെള്ളി, 13 ഡിസംബര്‍ 2013 (16:21 IST)
PRO
കളമശേരി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍ കെ.എസ്.സാബുവിനെ ലാന്‍റ് റവന്യൂ കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണിത്.
വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട ഉത്തരവ് തനിക്ക് ലഭിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ഖ് പരീത് വെളിപ്പെടുത്തി.
വില്ലേജ് ഓഫീസറെ കൂടാതെ മറ്റു ചില ബന്ധപ്പെട്ട ഉദ്യൊഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തതായി കിംവദന്തികള്‍ പരന്നെങ്കിലും അതിനെ കുറിച്ച് തനിക്കറിയില്ലെന്ന് കളക്ടര്‍ പറഞ്ഞു.