മുപ്പത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ രണ്ടാം ദിനം അസ്തമയത്തോട് അടുക്കുമ്പോള്‍ കോഴിക്കോട് ജില്ല മുന്നേറുന്നു. 110 പോയിന്റുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 108 പോയിന്റുമായി കോട്ടയം രണ്ടാം സ്ഥാനത്തും 107 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്.