കര്‍ണാടക ഭക്‍ഷ്യമന്ത്രി ഗണേഷ് ഗുണ്ടുറാവു കേന്ദ്ര ഭക്‍ഷ്യ പൊതുവിതരണ മന്ത്രി പ്രൊഫ. കെ വി തോമസുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗവ: ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച.
കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഭക്‍ഷ്യ പൊതു വിതരണ സംവിധാനം കമ്പ്യൂട്ടറൈസേഷനാക്കുന്ന നടപടികള്‍ കര്‍ണാടക ഭക്ഷ്യ മന്ത്രി ഗണേഷ് ഗുണ്ടുറാവു കെ വി തോമസുമായി വിശദീകരിച്ചു. കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച എ എവൈ/ബി പി എല്‍ വിഭാഗങ്ങള്‍ക്ക് 30 കിലോ അരി വീതം നല്‍കുന്ന പദ്ധതിയെക്കുറിച്ചും കര്‍ണാടക ഭക്ഷ്യ മന്ത്രി ചര്‍ച്ച നടത്തി.
ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ഭക്‍ഷ്യ പൊതുവിതരണ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും മന്ത്രി കെ വി തോമസ് കര്‍ണാടക മന്ത്രിക്ക് ഉറപ്പു നല്‍കി. കര്‍ണാടക സര്‍ക്കാരിന്റെ ഭക്‍ഷ്യവകുപ്പ് അഡൈ്വസര്‍ ഹാരിഷ് ഗൗഡയും ചര്‍ച്ചയില്‍ പങ്കെടുത്തു.