കയ്പമംഗലത്തിന് പകരം അരൂർ മണ്ഡലം വേണമെന്ന ആവശ്യവുമായി ആർ എസ് പി. വിഷയം ആർ എസ് പി നേതൃത്വം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിട്ട് അറിയിച്ചു. അരൂർ സീറ്റ് ആർ എസ് പിക്ക് നൽകാൻ നേരത്തെ കോൺഗ്രസിൽ ധാരണയായിരുന്നു. മുഖ്യമന്ത്രി ആർ എസ് പി നേതൃത്വത്തെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
കയ്പമംഗലം പൊതുവെ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമല്ലെന്നും, അതുകൊണ്ടുതന്നെ അവിടെ മൽസരിക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ആർ എസ് പിയുടെ നിലപാട്.