കമ്യൂണിസ്‌റ്റ് പാര്‍ട്ടി വിചാരിച്ചാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ഈ സര്‍ക്കാര്‍ വീഴുമെന്ന് എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടുത്ത മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യന്‍ പിണറായി വിജയനാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
ക്ഷമയും സഹനവും ഉമ്മന്‍ചാണ്ടി കാണിക്കുന്നതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ രണ്ടര വര്‍ഷം കടന്നതിന്റെ കാരണം. ഇടതുപക്ഷം ഭരണം അട്ടിമറിക്കണമെന്ന് വിചാരിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഈ സര്‍ക്കാര്‍ താഴെപ്പോകാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതൃസ്‌ഥാനത്ത് നിന്നും വിഎസ് അച്യുതാനന്ദനെ നീക്കുന്നതിനോട് യോജിപ്പില്ല. ന്യൂനപക്ഷം വിലപറഞ്ഞ് ആനുകൂല്യങ്ങള്‍ പിടിച്ചു വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരേ ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.