കന്യാസ്ത്രീ കൂട്ട ബലാത്സംഗത്തിനിരയായ സംഭവം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2015 (10:52 IST)
പശ്ചിമബംഗാളില്‍ കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റിപ്പോര്‍ട്ട് തേടി. ഹരിയാനയില്‍ പള്ളി ആക്രമിച്ച സംഭവത്തിലും പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
 
ആശങ്കയുളവാക്കുന്നതാണ് രണ്ടു സംഭവങ്ങളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കന്യാസ്ത്രിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളുടെ സി സി ടി വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
 
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, വൃദ്ധകന്യാസ്ത്രീയെ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പൊലീസ് എട്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ ഈ സംഭവവുമായി ബന്ധപ്പെട്ട് തടവിലാക്കിയവരുടെ എണ്ണം പത്തായി.