കണ്ണൂർ സലീം വാഹനാപകടത്തിൽ മരിച്ചു

Webdunia
തിങ്കള്‍, 15 ജൂണ്‍ 2015 (08:18 IST)
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാകരനും പിന്നണിഗായകനുമായ കണ്ണൂർ സലീം (55) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ ചാല ഇറക്കത്തിൽ വച്ചാണ് അപകടം. സലീം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചായിരുന്നു അപകടം. ഉടൻ കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ സലീം മാത്രമേ ഉണ്ടായിരുന്നുള്ളു.

പാലം, മണിത്താലി, നായകൻ, ജഡ്‌ജ്‌മെന്റ്, മാസ്റ്റർ പ്ലാൻ, അശ്വതി, അന്നു മുതൽ ഇന്നു വരെ തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്. മമ്മൂട്ടി നായകനായ മണിത്താലിയിലും മോഹൻലാൽ നായകനായ നായകനിലും അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടിയിട്ടുണ്ട് സലീം. മാപ്പിളപ്പാട്ട് വേദികളിൽ ഭാര്യയും മക്കളും ഒപ്പം പാടാറുണ്ട്. നാട്ടിലും വിദേശത്തുമായി നിരവധി പ്രോഗ്രാമുകളിലും ആല്‍ബങ്ങളിലും കണ്ണൂര്‍ സലിം പാടിയിട്ടുണ്ട്. ലൈലയാണ് ഭാര്യ. സലീബ്, സജില, സലില്‍, സജിലി എന്നിവരാണ് മക്കള്‍.