കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കാട്ടുപോത്തിന് രക്ഷകനായി എത്തിയത് നാട്ടുകാര്‍ !

വ്യാഴം, 8 ജൂണ്‍ 2017 (12:28 IST)
കണ്ണില്‍ തേയിലക്കുറ്റി തറച്ച് ഗുരുതരമായി പരുക്കേറ്റ കാട്ടുപോത്തിന് ചികിത്സ നല്‍കി. തേക്കടിയില്‍ നിന്നും വിദഗ്ധ സംഘമെത്തി മയക്കുവെടി വച്ച് വീഴ്ത്തിയതിനു ശേഷമായിരുന്നു ചികിത്സ. വെറ്ററിനറി സര്‍ജന്‍ അബ്ദുള്‍ ഫത്താബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നല്‍കിയത്. 
 
പെരിയവര എസ്‌റ്റേറ്റിലുള്ള ചോലമല ഡിവിഷനു സമീപമാണ് കാട്ടുപോത്തിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. അസഹ്യമായ വേദനയോടെ നാലു ദിവസത്തോളം പ്രദേശത്തു തന്നെ ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടുപോത്തിന് കഴിഞ്ഞയാഴ്ച ചികിത്സ നടത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും നടന്നില്ല. 
 
എന്നാല്‍ ഒരാഴ്ചയോളം നീരീക്ഷിച്ച ശേഷം ഏഴു ദിവസത്തിനു ശേഷം രണ്ട് റൗണ്ട് മയക്കുവെടിവച്ചത്. ഒരു കണ്ണിന് കാഴ്ച ഭാഗികമായി നഷ്ടമാകുമെങ്കിലും മറ്റേക്കണ്ണിന് നല്ല കാഴ്ചശക്തിയുണ്ടെന്ന് സര്‍ജന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക