കടല്‍ കൊലപാതകം: ആലഞ്ചേരി പിതാവ് ഇറ്റലിയുടെ കൂടെ

Webdunia
ബുധന്‍, 22 ഫെബ്രുവരി 2012 (06:02 IST)
PRO
PRO
കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുത്ത ഇന്ത്യന്‍ നിലപാടിനെതിരെ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരി രംഗത്ത്. ഇറ്റലിക്കെതിരെ സംസ്ഥാനം തിരിക്കിട്ട് നടപടിയെടുക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വാര്‍ത്താ ഏജന്‍സിയായ ഫിഡസിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

പ്രശ്‌നത്തില്‍ രമ്യമായി പരിഹാരം കാണണം. സംഭ‌വത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് കേരളത്തിലെ കത്തോലിക്ക മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.

സംഭവത്തില്‍ തീര്‍ച്ചയായും പിഴവുകള്‍ പറ്റിയിട്ടുണ്ട്‌. മത്സ്യത്തൊഴിലാളികളെ കൊള്ളക്കാരായി തെറ്റിദ്ധരിച്ചു. പാശ്ചാത്യശക്തികളെന്നും അമേരിക്കന്‍ ആധിപത്യമെന്നുമൊക്കെപ്പറഞ്ഞ്‌ പ്രതിപക്ഷം തെരഞ്ഞെടുപ്പ്‌ ല‌ക്‍ഷ്യമിട്ട് ഇതില്‍ നിന്ന്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുകയാണെന്ന്‌ തോന്നുന്നു. പ്രശ്നം സമാധാനപരമായി പരിഹരിക്കുകയാണ്‌ വേണ്ടതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.