നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ നിന്ന് കൊല്ലപ്പെട്ട മത്സ്യത്തൊളിലാളികളുടെ ബന്ധുക്കള്‍ പിന്മാറുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് കോടതിക്ക് പുറത്ത് ധാരണയായ സാഹചര്യത്തിലാണ് പിന്മാറ്റം.
ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നല്‍കാമെന്ന് ഇതുസംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ ഇറ്റാലിയന്‍ അധികൃതര്‍ വ്യക്‌തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. ധാരണപ്രകാരം ചൊവ്വാഴ്ച തുക കൈമാറി. അതേസമയം, കേസില്‍ നിന്ന് ബന്ധുക്കള്‍ പിന്മാറിയാലും കൊലപാതകക്കേസില്‍ പ്രധാന എതിര്‍കക്ഷിയായ സര്‍ക്കാരിന് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാം.
നീണ്ടകരയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ട് മത്സ്യബന്ധനത്തൊഴിലാളികളാണ് മരിച്ചത്. പിങ്കു, ജലസ്തി എന്നിവരാണ് മരിച്ചത്. ഇവരെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലാണ് ഇറ്റാലിയന്‍ നാവികരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്വതോടെ ഗിറോണ എന്നിവര്‍ റിമാന്‍ഡില്‍ ആയത്.