കടക്കെണിയിലായ സര്‍ക്കാരിന് ബിവറേജസ് രക്ഷകനായി. സംസ്ഥാനത്ത് മദ്യനയം പുതുക്കാത്തതിനെ തുടര്‍ന്ന് നിലവാരമില്ലാത്ത ബാറുകള്‍ എല്ലാം അടച്ച കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ ബിവറേജസിന് ലഭിച്ചത് 82 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ 20 കോടി രൂപ അധിക നികുതിയായി ഇക്കൊല്ലം അടച്ചു.
ബുധനാഴ്ച മാത്രം ബിവറേജസ് കോര്‍പ്പറേഷന്‍ വക ഔട്ട്‍ലെറ്റുകളിലൂടെ 27.25 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. മദ്യ വില്‍പ്പനയിലുണ്ടായ ഈ വര്‍ധന മൊത്തത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരിയേക്കാള്‍ 40 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
ഇതിനൊപ്പം കണ്‍സ്യൂമര്‍ ഫെഡ് വക ഔട്ട്‍ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പന 4,500 കോടി രൂപയിലെത്തിയിട്ടുണ്ട്. ഈയിനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കൊല്ലം 250 കോടി രൂപയുടെ അധിക വില്‍പ്പനയുണ്ടായി. ഇതിലൂടെ സര്‍ക്കാരിനു നികുതിയായി 2,000 കോടി രൂപയും ലഭിച്ചിട്ടുണ്ട്.