ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മുന്‍കൂറായി നല്‍കും. നേരത്തെ 25 ശതമാനം ശമ്പളം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഇതാണ് പകുതിയായി വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
നേരത്തെ ശമ്പളം മുന്‍കൂറായി നല്‍കില്ലെന്ന് ധനവകുപ്പ് അറിയിച്ചിരുന്നു. ഓണ അവധി സെപ്റ്റംബര്‍ 13 ന് തുടങ്ങുന്നതിനാലാണ് ഇത്തരം ക്രമീകരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
ശമ്പളം മുന്‍കൂര്‍ നല്‍കാതിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി കാരണമല്ല മറിച്ച് മുന്‍കൂറായി ശമ്പളം നല്‍കിയാല്‍ പിന്നീട് നാല്‍പ്പത്തഞ്ച് ദിവസത്തിന് ശേഷമേ ശമ്പളം ലഭിക്കൂ എന്നാണ് ധനവകുപ്പിന്റെ വിശദീകരണം.