കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് സ്കൂട്ടറില്‍ നിന്ന് വീണ് പരുക്കേറ്റു. ഈരാറ്റുപേട്ട സ്വദേശിനിയായ 20 കാരിയാണ് സ്കൂട്ടറില്‍ നിന്ന് വീണത്. തിങ്കളാഴ്ച രാവിലെ കായംകുളം റയില്‍വേ സ്റ്റേഷന് മുമ്പില്‍ വെച്ചായിരുന്നു അപകടം.
സ്കൂട്ടറില്‍ നിന്ന് യുവതി വീണത് കണ്ട് ചുറ്റുമുള്ളവര്‍ ഓടിക്കൂടിയപ്പോള്‍ കാമുകന്‍ മുങ്ങി. തുടര്‍ന്ന് പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫേസ്ബുക്കിലൂടെയാണ് കായംകുളം സ്വദേശിയായ യുവാവ് ഈ യുവതിയുമായി പ്രണയത്തിലായത് എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവതി ഇയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ വഴക്കുണ്ടായതോടെ യുവതിയെ ട്രെയിന്‍ കയറ്റിവിടാനായ് സ്കൂട്ടറില്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അപകടം.
വിവാഹമോചനം നേടിയ ആളാണ് യുവാവ് എന്നാണ് വിവരം. യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.