ഐസ്ക്രീമിനു പിന്നാലെ വിമാനയാത്രാ പീഡനം?

Webdunia
വ്യാഴം, 17 ഫെബ്രുവരി 2011 (08:41 IST)
PRO
ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭ കേസിനു പിന്നാലെ പിജെ ജോസഫ് ഉള്‍പ്പെട്ട വിമായാത്രാ പീഡന കേസും ഉടന്‍ പൊങ്ങിവരുമെന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍, ഐജി ബി സന്ധ്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോസഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്ന് മുഖ്യമന്ത്രി നിയമോപദേശം തേടിയതായാണ് സൂചന.

ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അച്യുതാനന്ദന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ മറുപക്ഷം തന്ത്രപൂര്‍വം കരുക്കള്‍ നീക്കിയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍, പിണറായി വിജയന്‍ ഒരു കേരള കോണ്‍ഗ്രസ് നേതാവുമൊത്ത് നടത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അച്യുതാനന്ദന്റെ പക്കലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ രേഖകള്‍ ഉപയോഗിച്ച് മറുപക്ഷത്തെ നിശബ്ദരാക്കി ജോസഫിനെ കേസില്‍ കുടുക്കാനാണത്രേ ശ്രമം.

ഐസ്ക്രീം കേസെന്ന പോലെ വിമാനയാത്രാ പീഡന കേസും അട്ടിമറിക്കപ്പെട്ടതാവാമെന്ന ചിന്തയാണ് കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു പിന്നില്‍. എല്ലാകാര്യങ്ങള്‍ക്കും ജോസഫിന് ഒപ്പമുണ്ടായിരുയിരുന്ന ഒരു നേതാവും വി എസിനു തുണയാവുമെന്നാണ് കരുതുന്നത്.

കേസ് ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് മാറ്റുന്നതിന് തമിഴ്നാട്ടിലെ ഒരു രാഷ്ട്രീയക്കാരന് ലക്ഷണങ്ങള്‍ നല്‍കിയതായി ആരോപണം ഉണ്ടായിരുന്നു. അതേപോലെ സാക്ഷികളെയും പീഡന ഇരയെയും സ്വാധീനിക്കപ്പെട്ടു എന്ന സംശയവും ശക്തമായിരുന്നു. വിമാനയാത്രാ പീഡന കേസില്‍ കോയമ്പത്തൂര്‍ കോടതി ജോസഫിനെ വെറുതെ വിടുകയായിരുന്നു.