ഐടി ഉദ്യോഗസ്ഥ കൂട്ട ബലാത്സംഗത്തിന് ഇരയായി

Webdunia
ശനി, 30 നവം‌ബര്‍ 2013 (14:39 IST)
PRO
PRO
തിരുവനന്തപുരം പൊഴിയൂരിലെ റിസോര്‍ട്ടില്‍ വെച്ച് കര്‍ണാടക സ്വദേശിനിയായ ഐടി ഉദ്യോഗസ്ഥ കൂട്ട ബലാത്സംഗത്തിന് ഇരയായി. പൂവാറിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. ബംഗളുരുവിലെ കമ്പനിയുടെ തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഇവര്‍ക്കു നേരെ പീഡനം.

വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന രണ്ടുപേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് ഇവര്‍ പരാതി നല്‍കിയത്. രാത്രി 2.30നായിരുന്നു സംഭവം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.