ഐഒസി പ്ലാന്റ് സമരം: വാഹനങ്ങള്‍ പിടിച്ചെടുത്ത് സിലണ്ടര്‍ വിതരണം പുനരാരംഭിച്ചു
ശനി, 14 സെപ്റ്റംബര്‍ 2013 (08:37 IST)
PRO
PRO
പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) സമരം തുടരുന്നതിനാല്‍ പ്ലാന്റിലെ വാഹനങ്ങള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം പുനരാരംഭിച്ചു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് ലോറികളും മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്.
മോട്ടോര്‍വാഹന വകുപ്പ് നിയോഗിച്ച ഡ്രൈവര്‍മാരാണ് പാചകവാതക വിതരണം പുനരാരംഭിച്ചത്. ഐഒസിയുമായി കരാറൊപ്പിട്ട ട്രക്കുടമകളെ എസ്മ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ട്. അവശ്യസര്‍വ്വീസ് തടസപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്യാന്‍ നീങ്ങുന്നത്.
ബോണസ് കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്നാണ് തൊഴിലാളി സംഘടനാനേതാക്കള്‍ അറിയിച്ചത്. ഒരുമാസത്തെ ശമ്പളം അഡ്വാന്‍സായോ ബോണസായോ നല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ട്രക്ക് ഉടമകളും ഐഒസിയും ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാരും തൊഴിലാളികളും നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ട്രക്കുകള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം പുനരാരംഭിച്ചത്.