ടിപി ചന്ദ്രശേഖരനെ കൊന്ന കേസ് സിപിഎമ്മിനെതിരെ തിരിച്ചുവിടുകയായിരുന്നു എന്ന ആരോപണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ എംഎല്‍എ. കോഴിക്കോട് ജില്ലയിലെ ഏതോ ചന്ദ്രശേഖരനെ ആരോ തല്ലിക്കൊല്ലുകയോ, കുത്തിക്കൊല്ലുകയോ ചെയ്തതിനു ഞങ്ങളെന്തു വേണമെന്നും ജയരാജന്‍ ചോദിച്ചു. ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഐജി ഓഫിസിനു മുന്‍പില്‍ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി പ്രവര്‍ത്തകരെ ഗുണ്ടാപ്പട്ടികയില്‍ പെടുത്താനുള്ള നീക്കം നടക്കുന്നതായി ആരോപിച്ചായിരുന്നു സത്യഗ്രഹം.
പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനനെ ചന്ദ്രശേഖരന്‍ വധക്കേസില്‍ കുടുക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. മോഹനന്റെ മകനെ ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ പൊലീസിന്റെ നീക്കം എന്നും അദ്ദേഹം പറഞ്ഞു.