എസ്എസ്എല്‍സി: സേ പരീക്ഷ 12 മുതല്‍

Webdunia
ബുധന്‍, 16 ഏപ്രില്‍ 2014 (21:25 IST)
PRO
PRO
ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു അര്‍ഹത നേടാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് 12 മുതല്‍ 17 വരെ സേ പരീക്ഷ നടത്തുന്നതാണ്‌. ഇതിനായുള്ള പ്രത്യേക വിജ്ഞാപനം പരീക്ഷാ ഭവന്‍റെ വെബ് സൈറ്റില്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്‌.

സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്‍റൌട്ടും 2014 മാര്‍ച്ചില്‍ അവര്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ഹെഡ് മാസ്റ്റര്‍ക് 24.4.2014 വ്യാഴാഴ്ച മുതല്‍ 28.4.2014 തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ സമര്‍പ്പിക്കാവുന്നതാണ്‌. പ്രസ്തുത പരീക്ഷയുടെ ഫലവും മേയ് അവസാന വാരം പ്രസിദ്ധീകരിക്കുന്നതാണ്‌.

എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരകടലസുകളുടെ പുനര്‍ മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്കായുള്ള അപേക്ഷകള്‍ 24.4.2014 വ്യാഴഴ്ച മുതല്‍ 28.4.2014 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനില്‍ സമര്‍പ്പിക്കാവുന്നതാണ്‌.

അതോടൊപ്പം അപേക്ഷയുടെ പ്രിന്‍റൌട്ടും ഫീസും തങ്ങള്‍ പരീക്ഷയെഴുതിയ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കേണ്ടതുമാണ്‌. ഇതിന്‍റെ ഫലവും മേയ് മാസം തന്നെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതാണ്‌. സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരീക്ഷാ ഭവന്‍റെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്‌.