എളമരം കരീമും ഹാറൂണ്‍ അല്‍ റഷീദും ഉല്ലാസയാത്ര നടത്തി; ദൃശ്യങ്ങള്‍ പുറത്ത്
വ്യാഴം, 10 ഏപ്രില്‍ 2014 (08:26 IST)
PRO
PRO
മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഉല്ലാസയാത്ര നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തേക്കടിയിലെ ഉല്ലാസയാത്രക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തുന്നതാണ് ദൃശ്യങ്ങളില്‍.
എന്നാല്‍ കൂടിക്കാഴ്ച യാദൃച്ഛികമായിരുന്നുവെന്ന് എളമരം കരീം പ്രതികരിച്ചു. ഉല്ലാസയാത്രയല്ല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യങ്ങളടങ്ങിയ സിഡി അജ്ഞാതര്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുടെ ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. കരീമിന്റെയും ഹാറൂണ്‍ അല്‍ റഷീദിന്റെയും കുടുംബാംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ഭൂമി തട്ടിപ്പില്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് നടത്തിയ വിമര്‍ശനങ്ങള്‍ വിവാദമായിരുന്നു. ഇതിനുമുമ്പ് കോടിയേരി ബാലകൃഷ്ണനുമായി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കേരള ഹൌസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.