എല്‍ഡിഎഫ് വനിത എംഎല്‍എമാരെ സമരായുധമാക്കിയെന്ന് എംഎം ഹസന്‍

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (12:11 IST)
ബജറ്റ് അവതരണദിവസം വനിത എം എല്‍ എമാരെ പ്രതിപക്ഷം സമരായുധമാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി ഉപാധ്യക്ഷനുമായ എം എം ഹസന്‍. തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവദാസന്‍ നായര്‍ എം എല്‍ എയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ അടുത്തവരെയാണ് ഭരണപക്ഷ എം എല്‍ എമാര്‍ തടഞ്ഞത്. ധനമന്ത്രിയെ തടയുമെന്ന് പറഞ്ഞവര്‍ തടഞ്ഞത് സ്പീക്കറെയാണെന്നും ഹസന്‍ പറഞ്ഞു.\
 
ജമീല പ്രകാശം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അസത്യവും രാഷ്‌ട്രീയ ദുരുദ്ദേശ്യം നിറഞ്ഞതാണെന്നും ഹസന്‍ പറഞ്ഞു. ഈ സംഭവത്തോടെ പ്രതിപക്ഷത്തിന്റെ മുഖം വികൃതമായെന്നും ഹസന്‍ പറഞ്ഞു. രാഷ്‌ട്രീയ മുതലെടുപ്പ് ആണ് പ്രതിപക്ഷം നടത്തുന്നതെന്നും ഹസന്‍ പറഞ്ഞു. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് ലൈംഗിക ആരോപണവുമായി പ്രതിപക്ഷം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.