എല്ലാ ട്രഷറികളിലും എടിഎം സൌകര്യം!

Webdunia
ശനി, 8 ജൂണ്‍ 2013 (16:35 IST)
PRO
PRO
സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും എടിഎം സൌകര്യം കൊണ്ടുവരുമെന്ന് ധനമന്ത്രി കെഎം മാണി. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് കാമ്പസില്‍ ആരംഭിച്ച സബ് ട്രഷറിയുടെ ഉദ്ഘാടം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ട്രഷറികളുടെ ആധുനിക വത്കരണത്തിന്‍റെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്.

കൂടാതെ എല്ലാ സബ് ട്രഷറികളിലും കമ്പ്യൂട്ടര്‍വത്കരണവും നടപ്പാക്കും എന്നും പറഞ്ഞു. ജങ്ങള്‍ ഇന്ന് എല്ലാ ആവശ്യങ്ങള്‍ക്കും ട്രഷറികളെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. അതിനാല്‍ത്തന്നെ സംസ്ഥാനത്ത് കൂടുതല്‍ ട്രഷറികള്‍ അനുവദിക്കാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 12 ട്രഷറികള്‍ക്കാണ് അനുമതിയായിരിക്കുന്നത്. ഇതില്‍ ആറെണ്ണം നിര്‍മാണം പൂര്‍ത്തീകരിച്ചു. ബാക്കി ആറെണ്ണത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി. ട്രഷറിയിലേക്കായി പുതിയ തസ്തികകള്‍ വേണമെന്ന ആവശ്യമുണ്ടെങ്കില്‍ അതും പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സബ് ട്രഷറികളില്‍ 190- മത്തേതാണ് മെഡിക്കല്‍ കോളജില്‍ ഉദ്ഘാടം ചെയ്യപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ ട്രഷറി വന്നതുമൂലം അഞ്ചു പഞ്ചായത്തുകളിലുള്ള ഗവണ്‍മെന്റ്, ഗവണ്‍മെന്റേതര സ്ഥാപങ്ങള്‍ക്കു പ്രയോജം ലഭിക്കും. ഇത് നോണ്‍ ബാങ്കിംഗ് സംവിധാനത്തിലുള്ള ട്രഷറിയാണ്. ആരോഗ്യ മേഖലയുടെ വികസത്തിനും ആരോഗ്യ സര്‍വകലാശാലയുടെ സമഗ്ര മുന്നേറ്റത്തിനും ട്രഷറിയുടെ വരവ് ഗുണം ചെയ്യും.

സബ് ട്രഷറിയുടെ താക്കോല്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി സുധീന്ദ്ര ഘോഷിനു മന്ത്രി കൈമാറി. ആദ്യത്തെ എസ്ബി അക്കൌണ്ട് പ്രിന്‍സിപ്പളിന്റെ പേരില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി ദാസന്‍ അധ്യക്ഷത വഹിച്ചു.