എന്‍റെ അച്ഛന്‍റെ പ്രായമുണ്ട് ആര്യാടന്, അദ്ദേഹം എന്നോട് അപമര്യാദയായി പെരുമാറി, മന്ത്രിമാരും എം എല്‍ എമാരും എന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു; സരിതയുടെ 40 പേജ് വരുന്ന കത്ത് പുറത്ത്, കത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
സരിത എസ് നായര്‍ പത്തനംതിട്ട ജയിലില്‍ വച്ചെഴുതിയ 40 പേജ് വരുന്ന കത്തിന്‍റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സോളാര്‍ കമ്മീഷന് കൈമാറിയ കത്തിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കത്തില്‍ പറയുന്നു.
മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവരുമായി ഇടപഴകേണ്ടി വന്നിട്ടുണ്ട്. ഇവരില്‍ പലരും എന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തു. പല മന്ത്രിമാരില്‍ നിന്നും എം എല്‍ എമാരില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായി - സരിത കത്തില്‍ പറയുന്നു.
കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി സന്ദര്‍ഭങ്ങളില്‍ ആര്യാടന്‍ മുഹമ്മദിനെ കാണേണ്ടിവന്നിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ഭത്തില്‍ ആര്യാടന്‍ എന്നോട് അപമര്യാദയായി പെരുമാറി. എന്‍റെ അച്ഛന്‍റെ പ്രായമുണ്ട് ആര്യാടന്‍ മുഹമ്മദിന് - കത്തില്‍ സരിത പറയുന്നു.