രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ എം എസ് സ്വാമിനാഥന് അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ഒരു സ്വകാര്യചടങ്ങിനെത്തിയ സ്വാമിനാഥന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന് ഹാനികരമായ എല്ലാ കീടനാശിനികളും രാജ്യവ്യാപകമായി നിരോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സമഗ്രപാക്കേജ് നടപ്പാക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ദുരിത ബാധിത മേഖലയില്‍ കൂടുതല്‍ സാമ്പത്തിക സഹായമടക്കമുള്ള ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.