എം സി ജോസഫൈന് വധഭീഷണി; തപാലില്‍ മനുഷ്യവിസര്‍ജ്യം ലഭിച്ചെന്നും പരാതി

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (07:23 IST)
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വധഭീഷണി. നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ കേസെടുത്തതിന് ശേഷമാണ് തനിക്ക് വധഭീഷണി ലഭിച്ചത് എന്ന് ജോസഫൈന്‍ വ്യക്തമാക്കി. 
 
മനുഷ്യവിസര്‍ജ്യവും ഭീഷണി കത്തുകളും തപാലില്‍ ലഭിച്ചെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്ര മിക്കപ്പെട്ട കേസില്‍ നടിക്കും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം വധഭീഷണി ലഭിച്ചിരുന്നുവെന്ന് ജോസഫൈന്‍ പറഞ്ഞു.
 
വിവാദ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ നേരത്തെ കേസെടുത്തിരുന്നു. ഇതില്‍ വനിതാ കമ്മീഷനെ പരിഹസിച്ചും പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്ക് സൌകര്യമുണ്ടെങ്കില്‍ മൊഴി നല്‍കാന്‍ പോകുമെന്നായിരുന്നു പിസിയുടെ പ്രസ്താവന. 
 
കേസ് സംബന്ധമായ മുഴുവന്‍ വിഷയവും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. പാവപ്പെട്ട പുരുഷന്മാര്‍ക്ക് ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article