ഉപരോധം അവസാനിപ്പിച്ചത് ജനപിന്തുണ നഷ്ടപ്പെടാതിരിക്കാന്‍ :പിണറായി

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2013 (11:59 IST)
PRO
സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് ജനപിന്തുണ നഷ്ടപ്പെടാതിരിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള മുഖ്യമന്ത്രിയുടെ ഓഫര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു. പി കൃഷ്ണപിള്ള ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി.

സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു. എന്നാല്‍ മറ്റ് ആവശ്യങ്ങളില്‍നിന്ന് പ്രതിപക്ഷം പിറകോട്ട് പോയിട്ടില്ല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് നിലപാടില്‍ മാറ്റമില്ല. ഈ ആവശ്യം നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും പിണറായി വ്യക്തമാക്കി.