ഉപരാഷ്ട്രപതി ഡോ ഹാമിദ് അന്‍സാരി ശനിയാഴ്ച കേരളത്തില്‍ എത്തുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 11.45ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തും. വ്യോമസേനാ താവളത്തില്‍ 98 പേരടങ്ങുന്ന കേരള പൊലീസ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.
തുടര്‍ന്ന് രാജ്‌ഭവനിലെത്തി അദ്ദേഹം വിശ്രമിക്കും. നാലു മണിക്കു കനകക്കുന്ന് കൊട്ടാരത്തില്‍ വക്കം മൗലവി സ്മാരക പ്രഭാഷണം നടത്തും. തിരികെ രാജ്ഭവനിലേക്കു പോകുന്ന അദ്ദേഹം രാത്രി അവിടെ താമസിക്കും
ഞായറാഴ്ച രാവിലെ 10നു സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തില്‍ കെ എം മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിക്കു ശേഷം നേരെ വിമാനത്താവളത്തിലേക്കു പോകുന്ന ഉപരാഷ്ട്രപതി 11.20നു ഡല്‍ഹിക്കു മടങ്ങും.