നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് സി പി എമ്മിലാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിണറായി വിജയന്‍, വി എസ് ആച്യുതാനന്ദന്‍ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ മാത്രമെ സിപിഎമ്മിലുണ്ടാകു എന്ന് ചെന്നിത്തല പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ വെറും വിഢികളാണെന്ന് പിണറായി കരുതരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.