ഇസ്രായേലില്‍ ത്രിദിന സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെഞ്ചമിന്‍ നെതന്യാഹുവിന് കൊണ്ട് വന്നത് കേരളത്തില്‍ നിന്നുള്ള സമ്മാനം. ഇന്ത്യയിലെ ജൂതമത ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് രേഖകളുടെ പകര്‍പ്പാണ് മോദി നല്‍കിയത്. പത്താം നൂറ്റാണ്ടില്‍ ചെമ്പ് ഫലകത്തില്‍ എഴുതിയ സുപ്രധാന രേഖകളുടെ പതിപ്പാണിത്.
മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ സമ്മാനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. കേരളത്തിലെ ജൂതന്മാരില്‍ പ്രമുഖന്‍ ജോസഫ് റബ്ബാന് ചേരമാന്‍ പെരുമാള്‍ എന്ന ഭാസ്കര രവിവര്‍മ്മ നല്‍കിയ അധികാരപത്രമാണിത്. ഇത് കൊച്ചിയിലെ ജൂതന്മാരുടെ ചരിത്രവുമായ ബന്ധപ്പെട്ട സുപ്രധാന രേഖകളില്‍ ഒന്നാണ്. ഈ രേഖ മട്ടാഞ്ചേരി ജൂതപ്പള്ളിയിലാണ് സൂക്ഷിച്ചിരുന്നത്. ഇവരുടെ സഹകരണത്തോടെയാണ് മോദി ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കിയത്. ബെഞ്ചമിന്‍ നെതന്യാഹുവിന് മോദി നല്‍കിയ മറ്റൊരു സമ്മാനം ജൂത വിശ്വാസികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട ഒരു രേഖയാണ്.