ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് നീട്ടി

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2012 (18:43 IST)
PRO
PRO
കൊല്ലം നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചതിനേത്തുടര്‍ന്ന് അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ്‌ ഏപ്രില്‍ രണ്ട് വരെ നീട്ടി. കൊല്ലം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ റിമാന്‍ഡ്‌ നീട്ടിയത്‌. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്‌ ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്‌.

ജയിലില്‍ ടി വി വേണമെന്ന നാവികരുടെ ആവശ്യം ബുധനാഴ്ച പരിഗണിക്കുമെന്ന്‌ കോടതി അറിയിച്ചു. അതേസമയം, പൊലീസ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സി തീരം വിടാന്‍ ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറല്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

നീണ്ടകരയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ട് മത്സ്യബന്ധനത്തൊഴിലാളികളാണ് മരിച്ചത്. പിങ്കു, ജലസ്തി എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി പതിനഞ്ചിനാണ് സംഭവം നടന്നത്.

English Summary: The judicial remand of two marines of the Italian ship Enrica Lexie, charged with shooting dead two Indian fishermen off Kerala coast on February 15, were extended to another 14 days by a court here on Monday.