വിജയദശമി ദിനമായ തിങ്കളാഴ്ച ആയിരക്കണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിക്കും. അക്ഷരങ്ങളുടെയും അറിവിന്‍െറയും പുതിയ വാതായനമാണ് കുരുന്നുകള്‍ക്ക് മുന്നില്‍ വിജയദശമി ദിനത്തില്‍ ആചാര്യന്മാര്‍ തുറന്നിടുക.
കുട്ടിക്ക് അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ച് വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളില്‍ മാത്രമായി ചുരുങ്ങി.
ജില്ലയിലെ കോവിലുകളിലും ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും തിങ്കളാഴ്ച പുലര്‍ച്ചെതന്നെ വിദ്യാരംഭം തുടങ്ങും.
മഹാനവമി ആഘോഷത്തിന്‍െറ ഭാഗമായി ജില്ലയിലെ ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.ഞായറാഴ്ച രാവിലെ ക്ഷേത്രങ്ങളില്‍ വാഹനപൂജ, ആയുധപൂജ എന്നിവ നടന്നു.