'ഇന്ന് രാത്രിക്കുള്ളില്‍ ഇത് പൊളിച്ചില്ലെങ്കില്‍ മൂന്ന് പേരേയും സസ്പെന്‍ഡ് ചെയ്യും'- ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മന്ത്രി വി.എസ് സുനില്‍കുമാര്‍

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2019 (16:58 IST)
കനത്ത മഴയില്‍ നിറഞ്ഞ ഏനമാവ് ബണ്ട് തുറന്നു വിടുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതിഷേധം അറിയിച്ച് മന്ത്രി വിഎസ് സുനില്‍കുമാര്‍. ജലവിഭവ വകുപ്പ് ഓഫീസിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിക്കുകയും പ്രശ്‌നപരിഹാരമാകും വരെ ഓഫീസില്‍ കുത്തിയിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
 
‘ഇന്ന് രാത്രിക്കുള്ളില്‍ ഇത് പൊളിച്ചില്ലെങ്കില്‍ മൂന്ന് പേരേയും സസ്പെന്‍ഡ് ചെയ്യും. ഒരു സംശയവും വേണ്ട ആ കാര്യത്തില്‍. നെടുപുഴ, ആലപ്പാട് ഈ പഞ്ചായത്തുകളൊക്കെ മുഴുവന്‍ വെള്ളത്തിലാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍. നാട്ടുകാരുടെ തെറി കേള്‍ക്കുന്നത് എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍. നിങ്ങളിത് പൊളിച്ചിട്ട് പോയാ മതി. ഞാനിവിടിരിക്കാന്‍ പോവാ. നിങ്ങള് പൊളിച്ചിട്ട് പോയാല്‍ മതി” – സുനില്‍ കുമാര്‍ പറഞ്ഞു.
 
ബണ്ട് പൊളിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഒട്ടേറെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ഇതോടെയാണ് ജനപ്രതിനിധികളെയും കൂട്ടി മന്ത്രി ഇറിഗേഷന്‍ ഓഫീസില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article