ഇന്നസെന്റിന് കുടം; പീലിപ്പോസ് തോമസിന് ഓട്ടോറിക്ഷ!

Webdunia
ബുധന്‍, 26 മാര്‍ച്ച് 2014 (16:46 IST)
PRO
PRO
ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന് കുടം ചിഹ്നമായി ലഭിച്ചു. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസിന് ഓട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചു. ഇടുക്കിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന് ബാറ്ററിയും ടോര്‍ച്ചുമാണ് ചിഹ്നം.

കൊല്ലത്തെ യുഡ‌ിഎഫ് സ്ഥാനാര്‍ത്ഥി എംകെ പ്രേമചന്ദ്രന് ആര്‍എസ്പി ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും തന്നെ ലഭിക്കും. പ്രേമചന്ദ്രന്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആര്‍എസ്പിയുടെ ബംഗാള്‍ ഘടകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. പ്രേമചന്ദ്രന് ആര്‍എസ്പി ചിഹ്നം ഉപയോഗിക്കാമെന്ന് കളക്ടര്‍ വ്യക്തമാക്കി.

പ്രേമചന്ദ്രന്‍ ആര്‍എസ്പി ചിഹ്നം ഉപയോഗിക്കുന്നതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാറിന് മോതിരം ചിഹ്നമായി അനുവദിച്ചു.