റിലയന്‍സ് ജിയോ ബ്രോഡ്ബ്രാന്‍ഡ് ഇന്റര്‍നെറ്റ് രംഗത്തേക്ക് കുതിക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ടുകള്‍. ജിയോ ഫൈബര്‍ എന്ന പേരിലാണ് ഇത് ആരംഭിക്കുന്നത്. ജിയോ ഫൈബറിലൂടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതായിരിക്കും.
ജിയോ ഫൈബറിന്റെ ലോഞ്ചിങ്ങിന്റെ ഭാഗമായി 100 എംബിപിഎസ് സ്പീഡില്‍ 100 ജിബി ഡാറ്റ ജിയോ സൗജന്യമായി നല്‍കുമെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 100 ജിബി ഡാറ്റ 90 ദിവസത്തേക്കാണ് ജിയോ സൗജന്യമായി നല്‍കുന്നത്. ആ 100 ജി ബി ഡാറ്റ ഓഫര്‍ കഴിഞ്ഞാല്‍ 1 എംബിപിഎസ് സ്പീഡില്‍ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ലഭ്യമാകും.
ഉപഭോക്താക്കള്‍ 4500 രൂപ അടച്ച് ആദ്യഘട്ടത്തില്‍ അംഗത്വമെടുക്കണം. ശേഷം 3 മാസത്തെ പ്രിവ്യു ഓഫറിന് ശേഷം ജിയോ ഫൈബര്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പണം തിരികെ നല്‍കും. 4 ജി യുടെ ചുവട് പിടിച്ചാണ് ജിയോ ഫൈബര്‍ വിപണിയിലേക്കിറങ്ങുക. രാജ്യത്തെ ആദ്യത്തെ നൂറ് ശതമാനം ഫൈബര്‍ വീഡിയോ ഒപ്റ്റിമൈസ്ഡ് നെറ്റ്‌വര്‍ക്കാകും ജിയോ ഫൈബര്‍.