കടുത്ത വരള്‍ച്ചയെ നേരിടാന്‍ പലവഴികള്‍ തേടുന്നതിനിടെയാണ് ഹോട്ടലുകളില്‍ വെള്ളത്തിന് പകരം ടിഷ്യൂ പേപ്പര്‍ നല്‍കാമെന്ന തീരുമാനത്തില്‍ ഹോട്ടലുടമകള്‍ എത്തിയത്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൈകഴുകാനും ടോയ്‌ലറ്റില്‍ പോകാനും ഒരു ദിവസം 10000 ലിറ്ററിലേറെ വെള്ളം ആവശ്യമാണ്. ആഹാരം പാകം ചെയ്യാനും കുടിവെള്ളത്തിനുമായി ഇതിലുമേറെ വെള്ളം വേണ്ടിവരുന്നു. കൂടുതല്‍ പണം നല്‍കി വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് തങ്ങളെന്നും ഹോട്ടലുടമകള്‍ പറയുന്നു.