അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ജീന്‍ പോള്‍ ലാലടക്കം നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ. നടിയുടെ പരാതിയുമായി ബന്ധപ്പെട്ട് നടന്‍ ലാല്‍ നടത്തിയ പരാമര്‍ശത്തേയും സ്ത്രീ കൂട്ടായ്മ എതിര്‍ക്കുന്നുണ്ട്.
മലയാള സിനിമയെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അഭിനേതാക്കള്‍ അറിയുന്ന രീതിയില്‍ കരാര്‍ എഴുതേണ്ടത് സാമന്യ മര്യാദ ആണെന്നും കൂട്ടായ്മ പറയുന്നു. പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാർഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡൽ സ്വഭാവമല്ലാതെ മറ്റൊന്നുമല്ലെന്നും വനിത കൂട്ടായ്മ വ്യക്തമാക്കുന്നു
സംഘടനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: