നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണയും ഹരിപ്പാട് മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും ഈ മണ്ഡലത്തിലുള്ളവര്‍ തന്നെ കൈവിടില്ലെന്നുള്ള വിശ്വാസമുള്ളതിനാലാണ് ഹരിപ്പാട് തന്നെ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി പ്രസിഡന്റായിരുന്ന സമയത്ത് തനിക്ക് വട്ടിയൂർക്കാവ് ഉൾപ്പെടെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാമായിരുന്നു. പക്ഷേ അന്നും താൻ ഹരിപ്പാട് തന്നെയാണ്
മത്സരിച്ചത്. വട്ടിയൂർക്കാവിലേക്ക് മാറുന്നുവെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിക്കും കെ പി സി സി പ്രസിഡന്റിനും ഒപ്പം താനും പാർട്ടിയെ നയിക്കുമെന്നും നയിക്കുന്നവർ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.