ഇടുക്കിയില്‍ വന്‍ ‌കഞ്ചാവ് വേട്ട

Webdunia
ശനി, 24 മാര്‍ച്ച് 2012 (11:29 IST)
PRO
PRO
ഇടുക്കിയില്‍ വന്‍‌കഞ്ചാവ് വേട്ട. 150 കിലോ കഞ്ചാവാണ്‌ പൊലീസ് പിടിച്ചെടുത്തത്. ഇടുക്കി ജില്ലയിലെ രാജാക്കാടിന്‌ സമീപം കുരങ്ങുപാറയില്‍ നിന്നാണ് ഉണക്കകഞ്ചാവ്‌ പിടിച്ചെടുത്തത്.

ഏലത്തോട്ടത്തില്‍ കുഴിച്ചിട്ട നിലയിലാണ്‌ കഞ്ചാവ്‌ കണ്ടെത്തിയത്‌. പുളിക്കല്‍ സജി എന്നയാളുടെതാണ്‌ ഏലത്തോട്ടം. സംഭവവുമായി ബന്ധപ്പെട്ട്‌ ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.