രമേശ് ചെന്നിത്തല ഹെലികോപ്ടറില്‍ പറന്നുനടന്നുള്ള പ്രചരണം അവസാനിപ്പിച്ചു. എന്നാല്‍ ഇത് വി എസ് അച്യുതാനന്ദനെ ഭയന്നല്ലെന്നും ചെന്നിത്തല പറഞ്ഞു. തിങ്കളാഴ്ച കാസര്‍കോട് പ്രചരണം നടത്താന്‍ ചെന്നിത്തല എത്തിയത് ട്രെയിനിലാണ്.
“പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായം കൊണ്ടാണ് ഞങ്ങള്‍ പ്രചരണം നടത്തുന്നത്. ഹെലികോപ്‌ടര്‍ യാത്രയ്ക്ക് വേണ്ട തുക സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുന്നതില്‍ എതിര്‍പ്പില്ല. സി പി എമ്മുകാര്‍ വിമര്‍ശിക്കുന്നതു കൊണ്ട് ഹെലികോപ്‌ടര്‍ യാത്ര ഉപേക്ഷിക്കില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായിയും വി എസുമൊക്കെ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതു കാണാം. കമ്പ്യൂട്ടറിനെ എതിര്‍ത്ത സി പി എം നേതാക്കള്‍ ലാപ്ടോപുമായി നടക്കുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്” - ചെന്നിത്തല പറഞ്ഞു.
എന്നാല്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന നേതാക്കള്‍ ആരും ഹെലികോപ്ടര്‍ ഉപയോഗിക്കേണ്ടതില്ല എന്നാണ് കെ പി സി സി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര നേതാക്കള്‍ മാത്രം ഹെലികോപ്ടര്‍ ഉപയോഗിച്ചാല്‍ മതിയെന്നും അനാവശ്യവിവാദങ്ങള്‍ക്ക് വഴിയൊരുക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടതായി അറിയുന്നു.
അതേസമയം, ഏറ്റവും കൂടുതല്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയനേതാവ് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവായിരുന്നു എന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. വി എസിന് ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണ് പല കാര്യങ്ങളും അറിയാതെ പോകുന്നതെന്നും രവി പരിഹസിച്ചു.
പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ഹെലികോപ്ടര്‍ പ്രചരണത്തെ ന്യായീകരിച്ച് രംഗത്തെത്തി. ദുരന്തങ്ങളുണ്ടാകുമ്പോള്‍ അവിടേക്കെത്താന്‍ പലപ്പോഴും വി എസ് അച്യുതാനന്ദന്‍ ഹെലികോപ്ടറിനെ ആശ്രയിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. ഇപ്പോഴും കാളവണ്ടി യുഗത്തില്‍ തന്നെ കഴിയണമെന്നാണോ വി എസ് ആവശ്യപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹെലികോപ്‌ടറില്‍ പ്രചരണം നടത്തുന്നതില്‍ തെറ്റൊന്നുമില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. എന്നാല്‍, ഇതിന്‍റെ ചെലവ് സ്ഥാനാര്‍ഥികള്‍ വഹിക്കേണ്ടതില്ല. ഹെലികോപ്‌ടറില്‍ പ്രചരണം നടത്താനുള്ളതിന്‍റെ ചെലവ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആയിരിക്കും വഹിക്കുക.