ഇടതുമുന്നണിയുടെ പ്രചരണ ജാഥകള്‍ ആരംഭിച്ചു

Webdunia
വെള്ളി, 18 ഫെബ്രുവരി 2011 (17:31 IST)
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രചരണജാഥകള്‍ ആരംഭിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തെക്കന്‍ മേഖലാജാഥയും ഭക്‌ഷ്യമന്ത്രി സി ദിവാകരന്‍ വടക്കന്‍ മേഖലാ ജാഥയും നയിക്കും.

സി ദിവാകരന്‍ നയിക്കുന്ന വടക്കന്‍ മേഖലാജാഥ വൈകുന്നേരം മൂന്നുമണിക്ക് കാസര്‍കോട്‌ ഹൊസങ്കടിയില്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എം എ ബേബി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ എ അസീസ്‌ എം എല്‍ എ, സി കെ നാണു, ഉഴവൂര്‍ വിജയന്‍, സ്കറിയാ തോമസ്‌ എന്നിവരാണ് വടക്കന്‍ മേഖലാ ജാഥാംഗങ്ങള്‍‌.

തെക്കന്‍ മേഖലാജാഥ വൈകുന്നേരം അഞ്ചുമണിക്ക് എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ജോസ്‌ തെറ്റയില്‍, വി സുരേന്ദ്രന്‍ പിള്ള എന്നിവരാണ്‌ തെക്കന്‍മേഖലാ ജാഥാംഗങ്ങള്‍.