കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് നടന്നതോടെ ഏറെ പ്രതീക്ഷയോടെ ദിലീപിനെ നായകനാക്കി എടുത്ത രാമലീല എന്ന ചിത്രത്തിന്റെ റിലീസിങ് നീണ്ടുപോയിരുന്നു. സിനിമ പുറത്തിറക്കിയാല്‍ പരാജയപ്പെടുമോ എന്ന ഭയത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ സിനിമ പുറത്തിറങ്ങി, പേടിച്ചതൊന്നും സംഭവിച്ചില്ല.
ആരാധകര്‍ സിനിമയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോള്‍ ആലുവ സബ്ജയിലില്‍ ആയിരുന്നു ദിലീപ്. രാജ്യത്താകമാനം 191 തീയേറ്ററുകളില്‍ ആണ് രാമലീല റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രം 129 തീയേറ്ററുകളില്‍. അതിരാവിലെ തന്നെ പല തീയേറ്ററുകളിലും ഷോ തുടങ്ങിയിരുന്നു.
ഏറെ പ്രതക്ഷിച്ച സിനിമയുടെ വിധി അറിയാന്‍ കാത്തിരിക്കുകയായിരുന്നു ദിലീപ്. സിനിമയുടെ വിജയം ദിലീപിനെ അറിയിക്കാന്‍ മൂന്ന് പേരാണ് ജയിലില്‍ എത്തിയത്. സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പിന്നെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നോബിള്‍ ജേക്കബ്.
സിനിമയുടെ വിജയ വാര്‍ത്ത അറിഞ്ഞ് ദിലീപ് പൊട്ടിക്കരയുകയായിരുന്നു എന്നാണ് ജയില്‍ സന്ദര്‍ശിച്ചവര്‍ പുറത്ത് വിടുന്ന വിവരം. ആ പൊട്ടിക്കരച്ചിലില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. മറ്റൊന്നും ദിലീപ് തന്നെ കാണാനെത്തിയ ടോമിച്ചന്‍ മുളകുപാടത്തിനോടോ അരുണ്‍ ഗോപിയോടോ പറഞ്ഞില്ലത്രെ.