ആ രാത്രി സംഭവിച്ചത് ഇതാണ്; ദിലീപിന്റെ അയല്‍‌വാസിയുടെ വെളിപ്പെടുത്തല്‍

Webdunia
ചൊവ്വ, 11 ജൂലൈ 2017 (16:37 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍  ദിലീപിന്റെ അയല്‍വാസിയുടെ സുപ്രധാന വെളിപ്പെടുത്തല്‍. സംഭവം നടന്ന രാത്രിയില്‍ ദിലീപിന്റെ ഉറ്റബന്ധു പരിഭ്രാന്തനായി അമിതവേഗത്തില്‍ ദിലീപിന്റെ വീട്ടിലേയ്ക്ക് പാഞ്ഞുപോയി എന്ന്  അയല്‍‌വാസി വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 
 
നടി ആക്രമിക്കപ്പെട്ട അന്ന്  ദിലീപിന്റെ വീടിന് മുന്നില്‍ വച്ചു ദമ്പതികള്‍ തമ്മില്‍ അടിപിടി കൂടുകയായിരുന്നുവെന്നു ആ സമയം ദിലീപിന്റെ അനുജന്‍ അനൂപും മറ്റൊരാളും കൂടി കാറില്‍ കയറി അമിതവേഗത്തില്‍ വീട്ടിലേയ്ക്ക് പാഞ്ഞുപോയെന്നും അയല്‍വാസി പറയുന്നു. 
 
സ്വന്തം വീടിന് മുന്നില്‍ നടക്കുന്ന സംഘര്‍ഷം ശ്രദ്ധിക്കുക പോലും ചെയ്യാതെ അവര്‍ പോയി. പിറ്റേദിവസം നടിയെ ആക്രമിച്ച സംഭവം അറിഞ്ഞപ്പോള്‍ സംശയം തോന്നി എന്നും അയല്‍വാസി പറയുന്നു. ഒരു സ്വകാര്യ ചാനലിനോട് അയല്‍വാസി പറഞ്ഞതാണ് ഈ കാര്യങ്ങള്‍‍.
Next Article