ആലപ്പുഴയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു പേര് മരിച്ചു. ചൊവ്വാഴ്ച രാത്രിയും ഇന്നു പുലര്‍ച്ചെയുമായുണ്ടായ അപകടങ്ങളില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ചേര്‍ത്തല റയില്‍വേ സ്റ്റേഷനു സമീപം ഇന്നു പുലര്‍ച്ചെയുണ്ടായ അകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്.
തിരുവല്ല വളഞ്ഞവട്ടം സ്വദേശി പുത്തന്പുരം ഷാജിയാണ് മരിച്ചവരിലൊരാള്‍. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. നെടുമ്പാശ്ശേരിയില്‍ നിന്ന് വരികയായിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.