ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് നടക്കും. ഇഎംഎസ് സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് പരിപാടി ആരംഭിക്കും. ആകെ ലഭിച്ച 6,318 അപേക്ഷകളില്‍ 9 പരാതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും 228 എണ്ണം മുഖ്യമന്ത്രി നേരിട്ടും പരിഗണിക്കും.
സുരക്ഷക്കായി അഞ്ച് സെക്ടറുകളിലായി 2,500 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ബിപിഎല്‍ കാര്‍ഡിനുള്ള അപേക്ഷകളാണ് ഏറ്റവും ലഭിച്ചിട്ടുള്ളത്. ഇതിനായി ലഭിച്ച 911 അപേക്ഷകളില്‍ 201 എപിഎല്‍ കുടുംബങ്ങള്‍ ബിപിഎല്‍ കാര്‍ഡിന് അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും വൈകിട്ട് ആറിനു ശേഷവും പുതിയ പരാതികള്‍ സ്വീകരിക്കും. അവശരായ രോഗികള്‍ പരിപാടിക്ക് നേരിട്ട് എത്തേണ്ടതില്ലെന്നും പകരം അപേക്ഷയോടൊപ്പം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നുമാണ് കളക്ടറുടെ ചുമതലയുള്ള എഡിഎം കെ പി തമ്പി അറിയിച്ചു.
പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് പന്തല്‍ ഒരുക്കിയിരിക്കുന്നത്. നിശ്ചിത സമയക്രമം അനുസരിച്ച് ടോക്കണ്‍ നല്‍കിയാകും അപേക്ഷകരെ വിളിക്കുക. വികലാംഗര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും.