പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അളക്കുന്നതിനായി നിലവിലുള്ള നാല് എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകള്‍ക്കുപുറമേ കിള്ളിപ്പാലം, മണക്കാട്, ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ പുതിയ എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കും.
വിവിധ സ്ഥാലങ്ങളിലുള്ള ഉച്ചഭാഷിണിയില്‍ നിന്നുള്ള ശബ്ദതീവ്രത അളക്കുന്നതിനുള്ള സംവിധാനവും ഇതോടൊപ്പം ഏര്‍പ്പെടുത്തുമെന്ന് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു.