ആറു വയസുകാരിയെ രണ്ടാനമ്മ ജീവനോടെ കുഴിച്ചിട്ടു. പഠനത്തിനും കല്യാണത്തിനും പണച്ചെലവു വരുമെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കുട്ടിയെ തൊട്ടടുത്ത ക്ഷേത്രത്തിനുസമീപമാണ് ജീവനോടെ കുഴിച്ചിട്ടത്. കുട്ടിയെ കാണാതായതായാണ് 22കാരി യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ യുവതി പറഞ്ഞ് വിവരം അറിഞ്ഞ മരുമകള്‍ പൊലീസില്‍ അറിയിച്ചു. തന്റെ ഒന്നരവയസുള്ള മകന് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് കൊലനടത്തിയതെന്ന് യുവതി മൊഴി നല്കി.
യുവതി ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നും കുട്ടിയുടെ മൃതദേഹം ലഭിച്ചു. പിന്നീട് മരുമകളോട് സംഭവത്തെക്കുറിച്ച് പറഞ്ഞ രണ്ടാനമ്മയെ പൊലീസ് അറസ്റ്റുചെയ്തു.