ആറന്മുള വിമാനത്താവളത്തിന് അനുമതി റദ്ദാക്കി

ബുധന്‍, 27 മെയ് 2015 (09:33 IST)
ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാനമന്ത്രാലയം റദ്ദാക്കി. ഇക്കാര്യം കെ ജി എസ് ഗ്രൂപ്പിനെ മന്ത്രാലയം അറിയിച്ചു. നേരത്തെ, പ്രതിരോധ മന്ത്രാലയവും വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയിരുന്നു. 
 
ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രീംകോടതിയും അനുമതി നല്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചത്.
 
പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തിയുള്ള ഒരു നിര്‍മ്മാണവും അനുവദിക്കാന്‍ കഴിയില്ലെന്ന് അനുമതി റദ്ദാക്കി കൊണ്ടുള്ള അറിയിപ്പില്‍ മന്ത്രാലയം കെ ജി എസ് ഗ്രൂപ്പിനെ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക