ആറന്മുള വിമാനത്താവളത്തിന്റെ സ്റ്റേ നീക്കി

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2013 (15:57 IST)
PRO
ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്‌റ്റേ ദേശീയ ഹരിത ട്രൈബ്യൂണല്‍ നീക്കി. കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപ പിഴ കെട്ടിവയ്ക്കാന്‍ പരാതിക്കാരോടു കോടതി ഉത്തരവിട്ടു.

ആറന്മുള പൈതൃക ഗ്രാമ സമിതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ നടപടി. കേരള ഹൈകോടതിയില്‍ വിമാനത്താവളത്തിനെതിരെ മൂന്ന് ഹരജികള്‍ നിലനില്‍ക്കെ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച പൈതൃക ഗ്രാമസമിതിയുടെ നടപടി ശരിയായില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ചാണ് നേരത്തെ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് സ്‌റ്റേ അനുവദിച്ചത്. ഇതിനെതിരെ കെജിഎസ് ഗ്രൂപ്പാണ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയത്.