ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാന്‍ കെ ജി എസ് ഗ്രൂപ്പിന് വനം - പരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയിട്ടില്ല. കഴിഞ്ഞമാസം 23ന് ചേര്‍ന്ന വിദഗ്ധസമിതി യോഗത്തിന്റെ മിനിട്‌സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൂടാതെ, വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മാത്രമാണ് കെ ജി എസ് ഗ്രൂപ്പിന് വിദഗ്ദ്ധസമിതി അനുവാദം നല്കിയിരിക്കുന്നതെന്നും മിനിട്സില്‍ വ്യക്തമാക്കുന്നു.
അതേസമയം, പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാന്‍ വിദഗ്‌ദ സമിതിയുടെ അനുമതി ലഭിച്ചുവെന്നാണ് കെ ജി എസ് ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്. വിമാനത്താവളത്തിന് ആദ്യം നല്‍കിയ അനുമതി ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി പരിഗണിച്ച് കഴിഞ്ഞവര്‍ഷം ഹരിത ട്രൈബ്യൂണല്‍ നിഷേധിച്ചിരുന്നു.